രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ വ്യാപകപ്രതിഷേധം
1280703
Saturday, March 25, 2023 12:35 AM IST
മലപ്പുറം: രാഹുൽ ഗാന്ധി എംപിയെ ലോക്സഭാ സെക്രട്ടറിയറ്റ് എംപി സ്ഥാനത്തു നിന്നു അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ജില്ലയിൽ പ്രതിഷേധം ശക്തം.
മലപ്പുറത്ത് ഡിസിസി ഓഫീസ് അങ്കണത്തിൽ നിന്നാരംഭിച്ച പ്രകടനം കുന്നുമ്മൽ ജിഎസ്ടി ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്നു ഓഫീസ് മുറ്റത്ത് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. പ്രതിഷേധയോഗം യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ നൗഫൽ ബാബു ഉദ്ഘാടനം ചെയ്തു.
ജില്ലാ യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. കാളികാവ്: കാളികാവ് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോജി കെ അലക്സ്, എ.കെ മുഹമ്മദാലി, മന്പാടൻ മജീദ്, വി.പി മുജീബ്, ഒ.പി നവാഫ്, ജിംഷാദ് അഞ്ചച്ചവിടി, കെ.കെ കുട്ടൻ, റഷീദ് കാരയിൽ, എ.പി സിറാജ്, കെ. ഷുഹൈബ് എന്നിവർ നേതൃത്വം നൽകി.
നിലന്പൂർ: കേന്ദ്രസർക്കാർ നടപടിക്കെതിരെ നിലന്പൂരിൽ കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോണ്ഗ്രസ് ഓഫീസിൽ നിന്നു തുടങ്ങിയ പ്രകടനം ടൗണ് ചുറ്റി ആശുപത്രി ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കോണ്ഗ്രസ് പ്രസിഡന്റ് അഡ്വ. ഷെറി ജോർജ് അധ്യക്ഷത വഹിച്ചു. വി.എ. കരീം, എ. ഗോപിനാഥ്, പാലൊളി മെഹബൂബ്, വി.എ. ലത്തീഫ്, എം.കെ. ബാലകൃഷ്ണൻ, പട്ടിക്കാടൻ ഷാനവാസ്, മാനു മൂർക്കൻ, ടി.എം.എസ് ആഷിഫ്, പി.ടി. ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഉൗർങ്ങാട്ടിരി: ഉൗർങ്ങാട്ടിരി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി തെരട്ടമ്മലിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പാലത്തിങ്ങൽ ബാപ്പുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ടി. റഷീദ് അധ്യക്ഷത വഹിച്ചു.