ലൈംഗികാതിക്രമം: പ്രതിക്ക് അഞ്ചുവർഷം തടവും പിഴയും ശിക്ഷ
1283019
Saturday, April 1, 2023 12:16 AM IST
നിലന്പൂർ: പതിനൊന്നുകാരിയെ ലൈംഗിക അതിക്രമം നടത്തി കുട്ടിക്ക് മാനസിക വിഭ്രാന്തി ഉണ്ടാക്കിയ കേസിൽ പ്രതിക്ക് ശിക്ഷ. നിലന്പൂർ അതിവേഗ പ്രത്യേക കോടതി പോക്സോ നിയമ പ്രകാരം അഞ്ചുവർഷം തടവും 10,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം സാധാരണ തടവും കൂടുതൽ അനുഭവിക്കണം. അമരന്പലം ടി.കെ. കോളനിയിലെ കൊല്ലാരത്തൊടി സുനീർ ബാബു (34) വിനാണ് ജഡ്ജ് കെ.പി. ജോയ് ശിക്ഷ വിധിച്ചത്.
2015 ജൂണ്‍ എട്ടിന് രാവിലെ മദ്രസയിലേക്ക് പോവുകയായിരുന്ന പരാതിക്കാരിയായ 11 വയസ് പ്രായമുള്ള കുട്ടിയെ മദ്രസയിലാക്കാമെന്ന് പറഞ്ഞ് ലൈംഗിക ഉദ്ദേശത്തോടെ കൂട്ടികൊണ്ടു പോകുന്ന വഴിയിൽവെച്ച് ലൈംഗിക അതിക്രമം കാട്ടി മനസിക വിഭ്രാന്തി ഉണ്ടാക്കിയ സംഭവത്തിൽ പൂക്കോട്ടുംപാടം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.