മലപ്പുറം: 96ാമത് ശ്രീനാരായണഗുരു സമാധി വിവിധ പരിപാടികളോടെ ആചരിച്ചു. എസ്എൻഡിപി മലപ്പുറം യൂണിയന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് മലപ്പുറം യൂണിയൻ പ്രസിഡന്റ് ദാസൻ കോട്ടക്കൽ, സെക്രട്ടറി സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി, ഡയറക്ടർ ബോർഡ് മെംബർമാരായ നാരായണൻ നല്ലാട്ട്, പ്രദീപ് ചുങ്കപ്പള്ളി, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ശങ്കരൻ, ദാമേദരൻ ചാലിൽ, വനിതാ സംഘം വൈസ് പ്രസിഡന്റ് സിന്ധു പാക്കടപ്പുറായ, വൈദിക യോഗം പ്രസിഡന്റ് ഗോവിന്ദൻ പുറ്റേങ്ങൽ, വൈസ് പ്രസിഡന്റ് കെ. മോഹനൻ, എംപ്ലോയീസ് ഫോറം പ്രസിഡന്റ് സുനിൽ പട്ടാണത്ത്, ജതീന്ദ്രൻ മണ്ണിൽതൊടി തുടങ്ങിയവർ നേതൃത്വം നൽകി. പൂജാദികർമങ്ങൾ പ്രദീപ് ചുങ്കപ്പള്ളി നിർവഹിച്ചു. കീർത്തനാലാപനം, അർച്ചന എന്നിവക്ക് വൈദിക യോഗം സെക്രട്ടറി പി.കെ ഹരിദാസൻ നേതൃത്വം നൽകി.
നിലന്പൂർ:നിലന്പൂർ എസ്എൻഡിപി ഹാളിൽ നടന്ന പരിപാടിയിൽ ശാഖയിലെ മുഴുവൻ കുടുംബങ്ങളും ഗുരുസമാധി ദിനാചരണത്തിൽ പങ്കെടുത്തു. ശാഖ വൈസ്പ്രസിഡന്റ് ഡോ. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി.
പ്രസിഡന്റ് എം.എ. രവികുമാർ, ശാഖാ സെക്രട്ടറി ചന്ദ്രബാബു, ചുണ്ടക്കാട്ടിൽ രവീന്ദ്രൻ, കെ. മിഥിലേഷ്, കെ.ടി. ബാലകൃഷ്ണൻ, സത്യദേവൻ, കെ.വി. വാസു, ചാലിൽ രാജൻ, പി.കെ. ചന്ദ്രബാബു എന്നിവർ നേതൃത്വം നൽകി.