"പ്ര​വാ​ച​ക ജീ​വി​ത​ത്തി​ൽ നി​ന്നു വെ​ളി​ച്ചം പ​ക​ർ​ന്നെ​ടു​ക്കു​ക’
Tuesday, September 26, 2023 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ : തി​രു ന​ബി​യു​ടെ യാ​ഥാ​ർ​ഥ്യം ഉ​ൾ​കൊ​ള്ളു​ന്പോ​ഴേ പ്ര​വാ​ച​ക​സ്നേ​ഹം ആ​ർ​ജി​ക്കാ​നാ​കൂ​വെ​ന്നും സം​സ്ക​ര​ണം സി​ദ്ധി​ച്ച ആ​ത്മ​ജ്ഞാ​നി​ക​ളു​ടെ സ​ഹ​വാ​സ​ത്തി​ലൂ​ടെ ഇ​തു ക​ര​ഗ​ത​മാ​ക്ക​ണ​മെ​ന്നും സി​ൽ​സി​ലാ നൂ​രി​യ്യ ജാ​ന​ശീ​ൻ സ​യ്യി​ദ് അ​ഹ്മ​ദ് മു​ഹ്യി​ദ്ദി​ൻ ജീ​ലാ​നി നൂ​രി​ശാ സാ​നി ഹൈ​ദ​രാ​ബാ​ദ് പ്ര​സ്താ​വി​ച്ചു.

മ​ഹ​ത്തു​ക്ക​ളു​ടെ ജീ​വി​ത വാ​യ​ന ന​ൻ​മ​ക​ളി​ലേ​ക്കും മൂ​ല്യ​ങ്ങ​ളി​ലേ​ക്കും വ​ഴി തെ​ളി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ക​സ് ഖാ​ൻ​ഖാ​ഹെ നൂ​രി​യ്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ഫാ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ളൂ​ഹൂ​റെ നൂ​ർ മീ​ലാ​ദാ​ഘോ​ഷ സീ​റ​ത്തെ ആ​രി​ഫ് പ്ര​കാ​ശ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. "സീ​റ​ത്തെ ആ​രി​ഫ് -ആ​ത്മ​ജ്ഞാ​ന ലോ​ക​ത്തെ സൂ​ര്യ തേ​ജ​സ് ’എ​ന്ന സി​ൽ​സി​ലാ നൂ​രി​യ്യ ജാ​ന​ശീ​നാ​യി​രു​ന്ന സ​യ്യി​ദ് മു​ഹ​മ്മ​ദ് ആ​രി​ഫു​ദ്ദി​ൻ ജീ​ലാ​നി​യു​ടെ ജീ​വ​ച​രി​ത്ര ഗ്ര​ന്ഥം സി​ൽ​സി​ലാ നൂ​രി​യ്യ കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് യു​സു​ഫ് നി​സാ​മീ​ശാ​ഹ് സു​ഹൂ​രി നൂ​രി​ക്ക് ന​ൽ​കി അ​ദ്ദേ​ഹം പ്ര​കാ​ശ​നം ചെ​യ്തു.


സ​യ്യി​ദ് മ​ള്ഹ​റു​ദ്ദി​ൻ ജീ​ലാ​നി, അ​ല​വി മു​സ്‌​ലി​യാ​ർ നാ​വാ​സീ​ശാ​ഹ് സു​ഹൂ​രി, എം.​എ. നൂ​ർ മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ർ, ടി.​പി. മു​നീ​റു​ദ്ദി​ൻ നി​സാ​മി, സി.​എം. അ​ബ്ദു​ൾ ഖാ​ദി​ർ മു​സ്‌​ലി​യാ​ർ, പി.​ടി. ഹു​സൈ​ൻ ബാ​ഖ​വി, മൂ​സ മു​സ്‌​ലി​യാ​ർ ക​രു​വാ​ര​കു​ണ്ട്, മൊ​യ്തീ​ൻ​കു​ട്ടി മു​സ്‌​ലി​യാ​ർ പെ​രു​വ​യ​ൽ, അ​ഷ്റ​ഫ് ബി​ൻ അ​ലി, സി. ​മൂ​സ ബാ​ഖ​വി, പി. ​പി. കാ​ജാ മു​ഹ്യി​ദ്ദി​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.