എടക്കര: മതരംഗത്ത് പ്രാഥമിക വിദ്യാഭ്യാസം നേടുക വഴി ലഭ്യമാകുന്ന മതബോധം മുഖേന സമൂഹത്തിൽ വളർന്നുവരുന്ന അധാർമിക മൂല്യച്യുതി ഇല്ലാതാക്കാനും ഉത്തമ പൗരൻമാരെ വളർത്തിയെടുക്കാനും സാധിക്കുമെന്ന് സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി സാബിഖലി ശിഹാബ് തങ്ങൾ. അഭിപ്രായപ്പെട്ടു.
സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ആവിഷ്കരിച്ച ബീ സ്മാർട്ട് പദ്ധതി മദ്രസ തലത്തിൽ നടപ്പാക്കുന്നതിന് വേണ്ടിയും സമസ്തയുടെ നയനിലപാടുകൾ വിശദീകരിക്കുന്നതിനു വേണ്ടിയും എടക്കര യതീംഖാനയിൽ സംഘടിപ്പിച്ച ഏരിയ പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏരിയ പ്രസിഡന്റ് പറന്പിൽ ബാവഹാജി അധ്യക്ഷത വഹിച്ചു. എസ്കഐംഎംഎ സംസ്ഥാന ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, കെ.ടി കുഞ്ഞാൻ, സലീം എടക്കര, അമാനുള്ള ദാരിമി, നൂർമുഹമ്മദ് ഫൈസി, ഇല്ലിക്കൽ സൈത്ഹാജി, മച്ചിങ്ങൽ കുഞ്ഞു, കളത്തിങ്ങൽ അബ്ദുൾ മജീദ്, തെക്കിണി ഹംസ ഹാജി, ഉബൈദ് ആനപ്പാറ, അബു പായിംപാടം, ഉസ്മാൻ പള്ളിപ്പടി, എം.എ സിദ്ദീഖ് മാസ്റ്റർ, ചെമ്മല മുഹമ്മദ് ഹാജി, അമീർ കുനിപ്പാല, ഹംസ കല്ലുടുപ്പിൽ എന്നിവർ പ്രസംഗിച്ചു.
സമസ്തയുടെ ആദർശം എന്ന വിഷയത്തിൽ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരും ബി സ്മാർട്ട് പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ. നാസർ കടന്പാറയും അവതരിപ്പിച്ചു.
മൗലിദ് പാരായണത്തിന് സി.കെ ഹനീഫ ദാരിമി, അബ്ദുൾ ഖാഫി ഫൈസി, ഫൈസൽ ഫൈസി, അലി മൗലവി വണ്ടൂർ, മുജീബ് ഫൈസി പൂളപ്പാടം എന്നിവർ നേതൃത്വം നൽകി. ഏരിയ സെക്രട്ടറി ലത്തീഫ് മണി സ്വാഗതവും ട്രഷറർ നാണി മരുത നന്ദിയും പറഞ്ഞു.