പുലാമന്തോൾ : നിലന്പൂർ - പെരിന്പിലാവ് സംസ്ഥാന പാതയിൽ മേലാറ്റൂർ മുതൽ പുലാമന്തോൾ വരെയുള്ള റോഡിന്റെ പ്രവൃത്തി മൂന്നു വർഷം തികഞ്ഞിട്ടും പകുതി പോലും പൂർത്തികരിക്കാൻ സാധിക്കാത്തതിൽ പ്രതിഷേധിച്ചു ടിഎൻ പുരം - കട്ടുപ്പാറ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു.
ടിഎൻ പുരം മില്ലുംപടി മുതൽ കട്ടുപ്പാറ പാലം ജംഗ്ഷൻ വരെ പ്രകടനമായി എത്തിയ പ്രവർത്തകർ റോഡിലെ കുഴികളിൽ വാഴ നട്ടും റീത്ത് വച്ചും പ്രതിഷേധിച്ചു. യോഗത്തിൽ യൂത്ത് കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷാജി കട്ടുപ്പാറ അധ്യക്ഷത വഹിച്ചു.
പുലാമന്തോൾ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ. കുഞ്ഞുമുഹമ്മദ്, സെക്രട്ടറി കെ.ടി ഇസുദീൻ, യു.പി ഹംസു, പി.ടി ഹാരിസ്, ഗ്രാമപഞ്ചായത്ത് മെംബർമാരായ മുഹമ്മദ്കുട്ടി തോട്ടുങ്ങൽ, ഷിബു, കെ. അഹമ്മദ്കുട്ടി, ഹമീദ് പാറപ്പുറയൻ, നജീബ് പള്ളത്ത്, മുഹമ്മദാലി ടിഎൻ പുരം, നാസർ തോട്ടുങ്ങൽ, സി.ടി ഹമീദ്, പി.പി ഉസ്മാൻ, ഇസ്ഹാഖ് ടിഎൻ പുരം, റഷീദ്, മൊയ്തീൻകുട്ടി, സമദ് ചെമ്മല, ഇ.പി. ജാഫർ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുത്തു ചേലക്കാട് എന്നിവർ പ്രസംഗിച്ചു.