പരപ്പനങ്ങാടി: ചെട്ടിപ്പടി കൊടപ്പാളിയിൽ ഭർതൃമതിയായ യുവതിയെ കാറിൽ കയറ്റിക്കൊണ്ടു പോകാൻ ശ്രമം. ഇന്നലെ രാവിലെ 10 മണിയോടെ കൊടപ്പാളി മലയമ്പാട് റോഡിലാണ് സംഭവം.
വീട്ടിൽ നിന്നും കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരിച്ചുവരവേ മലയമ്പാട് റോഡിൽ വച്ച് കടപ്പുറം ഭാഗത്തുനിന്നും വന്ന സ്വിഫ്റ്റ് കാറിന്റെ ഡോർ തുറന്ന് യുവതിയെ കൈപിടിച്ച് വലിച്ചുകയറ്റാനാണ് ശ്രമം നടന്നത്. യുവതിയുടെ കുടുംബാംഗങ്ങൾ പരപ്പനങ്ങാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതി പ്രകാരം പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.