വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ അനുമോദിച്ചു
1430991
Sunday, June 23, 2024 5:44 AM IST
എടക്കര: വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ അനുമോദിക്കാനായി സിഐടിയുവിന്റെ നേതൃത്വത്തില്‍ സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു. സിഐടിയു എടക്കര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടി ജില്ല ജനറല്‍ സെക്രട്ടറി വി.പി. സക്കറിയ ഉദ്ഘാടനം ചെയ്തു.
വൈദ്യപഠനം പൂര്‍ത്തിയാക്കിയവര്‍, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ തൊഴിലാളികളുടെ മക്കള്‍ എന്നിവരെ പി.വി. അന്‍വര്‍ എംഎല്‍എ ഉപഹാരം നല്കി അനുമോദിച്ചു.
ചുങ്കത്തറ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സിഐടിയു ഏരിയ പ്രസിഡന്റ് പി. ഷെഹീര്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വിശ്വനാഥന്, ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. റീന, എം.ആര്. ജയചന്ദ്രന്, എം. സുകുമാരന്‍, പി.ടി. യോഹന്നാന്, സി. അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളും രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.