കൊളത്തൂര്‍: കര്‍മപഥത്തില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തീകരിച്ച അധ്യാപകര്‍ക്ക് അധ്യാപകദിനത്തില്‍ കൊളത്തൂര്‍ നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജെആര്‍സി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ നേതൃത്വത്തില്‍ സ്നേഹാദരമൊരുക്കി. സ്കൂള്‍ ലീഡര്‍ മുഹമ്മദ് ഷബീബ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ലീഡര്‍ ഫാത്തിമ ഫിദ അധ്യക്ഷത വഹിച്ചു.
സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, ജെആര്‍സി അംഗങ്ങളായ ഋതുന്, കശ്യപ് പരമേശ്വര്‍, ദേവീ കൃഷ്ണ, പ്രധാനാധ്യാപകന് സി. ഉണ്ണികൃഷ്ണന്, അധ്യാപകരായ പി. പി. അജിത, കെ. ബീന, സി. വി. ബീന, പി. ഉസ്മാന്, ജെആര്‍സി കേഡറ്റുകളായ എം. അക്ഷര, ശിഖ എന്നിവര്‍ പ്രസംഗിച്ചു. 25 വര്‍ഷം പൂര്‍ത്തിയാക്കിയ സ്കൂളിലെ 22 അധ്യാപകരെയാണ് കേഡറ്റുകള്‍ പൊന്നാട അണിയിച്ച് ആദരിച്ചത്.