ന​വീ​ക​രി​ച്ച കൊ​ണ്ടോ​ട്ടി-​എ​ട​വ​ണ്ണ​പ്പാ​റ-​ അ​രീ​ക്കോ​ട് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഒ​ന്പ​തി​ന്
Sunday, September 8, 2024 5:08 AM IST
മ​ല​പ്പു​റം: കി​ഫ്ബി ഫ​ണ്ടി​ല്‍ നി​ന്ന് 80.58 കോ​ടി ചെ​ല​വി​ല്‍ ഒ​ന്നാം​ഘ​ട്ട ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ കൊ​ണ്ടോ​ട്ടി- എ​ട​വ​ണ്ണ​പ്പാ​റ- അ​രീ​ക്കോ​ട് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം 5.30ന് ​പൊ​തു​മ​രാ​മ​ത്ത്- ടൂ​റി​സം മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ര്‍​വ​ഹി​ക്കും.

എ​ട​വ​ണ്ണ​പ്പാ​റ അ​ങ്ങാ​ടി പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ടി.​വി. ഇ​ബ്രാ​ഹീം എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ. ​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി, പി. ​കെ. ബ​ഷീ​ര്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. ജി​ല്ല​യി​ലെ കൊ​ണ്ടോ​ട്ടി, ഏ​റ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന റോ​ഡി​ന് ആ​കെ 21 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ണ്ട്.

13.60 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് ന​വീ​ക​ര​ണം. ക​യ​റ്റി​റ​ക്ക​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ച് 10 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ബി​എം​ബി​സി ചെ​യ്യു​ക​യും ഇ​രു​വ​ശ​ങ്ങ​ളി​ലും ഡ്രൈ​നേ​ജ്, ക​ലു​ങ്ക്, കോ​ണ്‍​ക്രീ​റ്റ് സം​ര​ക്ഷ​ണ ഭി​ത്തി, ബ​സ് ബേ, ​ന​ട​പ്പാ​ത, കെ​ര്‍​ബ്, ഹാ​ന്‍​ഡ് റെ​യി​ല്‍, സൈ​ന്‍ ബോ​ര്‍​ഡ് തു​ട​ങ്ങി​യ​വ ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​മു​ണ്ട്.


വീ​തി കു​റ​വു​ള്ള മു​ണ്ട​ക്കു​ളം, മു​തു​വ​ല്ലൂ​ര്‍, ഓ​മാ​നൂ​ര്‍, പൊ​ന്നാ​ട്, എ​ട​വ​ണ്ണ​പ്പാ​റ, വാ​വൂ​ര്‍ എ​ന്നീ ആ​റ് ജം​ഗ്ഷ​നു​ക​ളു​ടെ ന​വീ​ക​ര​ണ​വും പൂ​ങ്കു​ടി പാ​ലം വി​ക​സ​ന​വു​മാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത്. ജം​ഗ്ഷ​നു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് ആ​കെ 1.31 കി​ലോ മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ട്.