നിലമ്പൂര്‍: നിലമ്പൂര്‍ ചെട്ടിയങ്ങാടി മാരിയമ്മന്‍ കോവില്‍ ദേവീക്ഷേത്രത്തില്‍ വിനായക ചതുര്‍ഥിക്ക് ഗണപതിക്ക് അപ്പം മൂടല്‍ നടത്തി. ക്ഷേത്രം തന്ത്രി പന്തലക്കോട്ടത്ത് സജി നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രംഭരണ സമിതി പ്രസിഡന്റ് പി. രാമസ്വാമി, സെക്രട്ടറി എം. കെ. ബാലകൃഷ്ണന്, ഭരണ സമിതി അംഗങ്ങളായ കെ. കുശലന്, രാധാകൃഷ്ണന്, ശശികുമാര്‍, ബാലചന്ദ്രന്, ക്ഷേത്രം മേല്‍ശാന്തി കൈപ്പംകൈ ഗോപാലകൃഷ്ണന് എമ്പ്രാന്തിരി, കൃഷ്ണകുമാര്‍ വാര്യര്‍ എന്നിവര്‍ നേതൃത്വം നല്കി.