ശാസ്ത്ര സെമിനാറില്‍ എം. ഫാലിഷക്ക് രണ്ടാംസ്ഥാനം
1458138
Tuesday, October 1, 2024 8:28 AM IST
എടക്കര: പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാനതല ശാസ്ത്ര സെമിനാറില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി മൂത്തേടം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എം. ഫാലിഷ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും ആശങ്കകളും എന്ന വിഷയത്തിലായിരുന്നു ഈ വര്‍ഷത്തെ സെമിനാര്‍.
മൂന്ന് വര്‍ഷമായി സംസ്ഥാനതല മത്സരത്തില്‍ മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കുന്നത് ഫാലിഷയാണ്. ജില്ലാ തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ 28 പേരാണ് സെമിനാറില്‍ മത്സരിച്ചത്.