ബാത്ത്റൂമിലെ ബള്‍ബ് മാറ്റിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
1459578
Monday, October 7, 2024 10:46 PM IST
എടക്കര: ബാത്ത്റൂമിലെ ബള്‍ബ് മാറ്റിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പോത്തുകല്‍ മുണ്ടേരി മുറംതൂക്കിയിലെ കുരുന്നപ്പള്ളി ജോസഫിന്റെ മകന് റിനേഷ് (30) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരക്കാണ് അപകടം.
വീടിന് പുറത്തെ ബാത്ത്റൂമിലെ ബള്‍ബ് മാറ്റിയിടുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ പോത്തുകല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജെസിബി ഡ്രൈവറായിരുന്നു. മാതാവ്: മേരി. സഹോദരങ്ങള്‍: റീന, റിനി, റിജേഷ്.