കഞ്ചാവ് കടത്ത്: യുവാവിന് തടവും പിഴയും
1460430
Friday, October 11, 2024 5:08 AM IST
മഞ്ചേരി: കഞ്ചാവ് കടത്തുന്നതിനിടെ എക്സൈസ് സംഘത്തിന്റെ പിടിയിലായ യുവാവിന് മഞ്ചേരി എന്‍ഡിപിഎസ് കോടതി 18 മാസം കഠിന തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരൂര്‍ മമ്പാട്ടുമൂല തിരുന്നാവായ കൊടക്കല്‍ അഴകത്ത്കളത്തില് വീട്ടില്‍ സുധീഷി(32)നെയാണ് ജഡ്ജ് എം പി ജയാരാജ് ശിക്ഷിച്ചത്.
കഞ്ചാവ് കടത്തുന്നതിനിടെ കുറ്റിപ്പുറം എക്സൈസ് ഇന്‍സ്പെക്ടര്‍ ജിജി പോളും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്നും 1.6 കിലോഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. 2020 മാര്‍ച്ച് 10ന് പൂഴമ്പുറം പികെ പടി റോഡില്‍വച്ചാണ് പ്രതി പിടിയിലായത്.
തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന അന്‍വര്‍ സാദത്താണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സുരേഷ് ഹാജരായി.