സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്ക് യൂണിഫോം നല്കി
1461183
Tuesday, October 15, 2024 1:44 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ അഗ്നിരക്ഷാനിലയത്തിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്ക് പെരിന്തല്‍മണ്ണ നഗരസഭ 50 ജോടി യൂണിഫോമും കിംസ് അല്‍ശിഫ ഹോസ്പിറ്റല്‍ നല്കുന്ന ഇന്‍ഷ്വറന്‍സ് പോളിസിയുടെ സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
അഗ്നിരക്ഷാ നിലയത്തില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്മാന് പി. ഷാജി ഉദ്ഘാടനം ചെയ്തു. സ്റ്റേഷന് ഓഫീസര്‍ ബാബുരാജന് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ നാസര്‍, സിവില്‍ ഡിഫന്‍സ് കോ ഓര്‍ഡിനേറ്റര്‍മാരായ പി. സജിത്, കെ.ടി. രാജേഷ്, രമേഷ്, പോസ്റ്റ് വാര്ഡന് ശിഹാബുദീന് ചോലക്കല്‍, വി. അന്‍വര്‍, സി. മുഹമ്മദ് അന്‍വര്‍ എന്നിവര്‍ പ്രസംഗിച്ചു.