ദിയ ഫാത്തിമ ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക്
1461184
Tuesday, October 15, 2024 1:44 AM IST
പെരിന്തല്‍മണ്ണ: ദേശീയ ജൂണിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലേക്ക് ദിയ ഫാത്തിമ യോഗ്യത നേടി. കാലിക്കട്ട് യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന ജൂണിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍-16 600 മീറ്റ ര്ഓട്ടത്തില് സ്റ്റാന്‍ഡേര്‍ഡ് എന്‍ട്രി (1.43 മിനിട്ട് ) സമയത്തിനുള്ളില്‍ ഓടിയെത്തിയാണ് ദിയ ഫാത്തിമ ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയത്. പെരിന്തല്‍മണ്ണ പ്രസന്റേഷന് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
സ്കൂളിലെ കായികാധ്യാപകനും മുന്‍ അത്ലറ്റുമായ സാം വര്‍ഗീസാണ് പരിശീലകന്. ഒറീസയിലെ ഭുവനേശ്വറില്‍ 25 മുതല്‍ 29 വരെയാണ് ദേശീയ ജൂണിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.