കർഷകരെയും എംഎൽഎയെയും ആദരിച്ചു
1590255
Tuesday, September 9, 2025 5:37 AM IST
നിലന്പൂർ: ആര്യാടൻ ഷൗക്കത്ത് എംഎൽഎയെയും നിലന്പൂർ മണ്ഡലത്തിലെ മികച്ച കർഷകരെയും നിലന്പൂർ നിയോജക മണ്ഡലം സ്വതന്ത്ര കർഷക സംഘം (എസ്കെഎസ്) ആദരിച്ചു. കരുളായി മുസ്ലിം ലീഗ് ഓഫീസിൽ മുസ്ലിം ലീഗ് നിലന്പൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സീതി കോയ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. ചെമ്മല മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ആര്യാടൻ ഷൗക്കത്ത് എംഎൽഎയെ സ്വതന്ത്ര കർഷസംഘം നിയോജക മണ്ഡലം നേതാക്കൾ ചടങ്ങിൽ ആദരിച്ചു.
മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുത്ത കർഷകരെയും കാളപൂട്ട് രംഗത്തെ പതിനൊന്ന് വയസുകാരൻ ആദിൽമോൻ നാരോക്കാവിനെയും എംഎൽഎ ആദരിച്ചു. സ്വതന്ത്ര കർഷകസംഘം ജില്ലാ ജനറൽ സെക്രട്ടറി ലുഖ്മാൻ അരീക്കോട് ക്ലാസെടുത്തു. നിലന്പൂർ മണ്ഡലം സ്വതന്ത്ര കർഷക സംഘം ജനറൽ സെക്രട്ടറി കുന്നുമ്മൽ സൈതലവി,
മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കൊന്പൻ ഷംസു, കരുളായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.പി. സിദ്ദീഖ്, കക്കോടൻ അബ്ദുൾ നാസർ, മണ്ഡലം എസ്കെഎസ് ഭാരവാഹികളായ വാപ്പനു മൂത്തേടം, കുഞ്ഞാലൻഹാജി, റസാഖ് എടക്കര തുടങ്ങിയവർ പ്രസംഗിച്ചു.