ഗാന്ധിഭവൻ കുടുംബാംഗങ്ങൾക്ക് മുന്നിൽ മാജിക് ഷോ നടത്തി
1590256
Tuesday, September 9, 2025 5:37 AM IST
വണ്ടൂർ: ഓണക്കാലത്ത് വണ്ടൂർ ഗാന്ധിഭവൻ കുടുംബാംഗങ്ങൾക്ക് മുന്നിൽ മാജിക് ഷോയുമായി മലയാളി മജീഷ്യൻ അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി. അസോസിയേഷൻ അംഗവും കോട്ടക്കുന്ന് സ്വദേശിയുമായ പി. ഇസ്ഹാക്കിന്റെ നേതൃത്വത്തിലാണ് മാജിക് ഷോ അരങ്ങേറിയത്.
ഇന്നലെ ഉച്ചയ്ക്കു ശേഷമായിരുന്നു മാജിക് ഷോ. അസോസിയേഷനിലെ പ്രസിദ്ധ മജീഷ്യൻമാരായ സുൽഫി മുത്തങ്ങോട്, പ്രജിത്ത് മുല്ലക്കൽ, കുട്ടൻസ് കോട്ടക്കൽ, എം.എം. പുതിയത്, ലത്തീഫ് കോട്ടക്കൽ, കെ.പി.ആർ. തിരൂർ, അസീസ് നീരാട്, പി. ഇസഹാക്ക് ഉൾപ്പെടെയുള്ളവരാണ് മാജിക് അവതരിപ്പിച്ചത്.
ഗാന്ധിഭവൻ സെക്രട്ടറി എം. ബാബു മണി, മാനേജർ പി. സജിത ഷാജു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.