എട്ട് നോന്പ് പെരുന്നാൾ സമാപിച്ചു
1590257
Tuesday, September 9, 2025 5:37 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ സമാപിച്ചു. സെപ്റ്റംബർ ഒന്നിന് ഇടവക വികാരി ഫാ. ജോർജ് ആലുമ്മൂട്ടിൽ കൊടിയേറ്റ് കർമം നടത്തി. ഒന്നു മുതൽ ഏഴ് വരെ നടന്ന തിരുകർമങ്ങൾക്കും വചന സന്ദേശത്തിനും ജപമാലക്കും ഇടവക വികാരി ഫാ. ജോർജ് ആലുംമൂട്ടിൽ,
ഫാ.തോമസ് പുനമീത്തിൽ, ഫാ. ജോബ് ജോർജ് പുതുപ്പറന്പിൽ, ഫാ. ഗീവർഗീസ് പുത്തൂക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി. ഞായറാഴ്ച അരിമണൽ കപ്പൂച്ചിൻ ആശ്രമത്തിലെ വൈദികരായ ഫാ. ജോണ്സണ്, ഫാ. വിൻസെന്റ് എന്നിവർ വിശുദ്ധ കുന്പസാരത്തിനും സന്ദേശത്തിനും നേതൃത്വം നൽകി.
പ്രധാന പെരുന്നാൾ ദിവസമായ ഇന്നലെ പുത്തൂർ ഭദ്രാസന അധ്യക്ഷൻ ഡോ. ഗീവർഗീസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ പ്രഭാത നമസ്കാരം, ആഘോഷമായ പെരുന്നാൾ വിശുദ്ധ കുർബാന, വചന സന്ദേശം, മധ്യസ്ഥ പ്രാർഥന എന്നിവക്ക് നേതൃത്വം നൽകി. പെരുന്നാളിൽ സംബന്ധിച്ച ഭക്തജനങ്ങൾക്ക് സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു.
ഇടവക ട്രസ്റ്റി അഭിലാഷ് കുന്നേൽ, ഇടവക സെക്രട്ടറി വർഗീസ് ശങ്കരായി കുന്നത്ത്, സിസ്റ്റർ ജെയിൻ ഫ്രാൻസിസ്, റെജി കന്നുംകടുക്കയിൽ, സോണി ജോഷി കന്നുംകടുക്കയിൽ, അനിസ്റ്റോ പാറേക്കാട്ടിൽ, ജോർജ് ചാക്കോ പുതുപ്പറന്പിൽ കുടുംബം എന്നിവർ പെരുന്നാളിന് നേതൃത്വം നൽകി.