പുകയില ഉത്പ്പന്നങ്ങൾ പിടികൂടി
1590258
Tuesday, September 9, 2025 5:37 AM IST
വണ്ടൂർ: പുകയില വിരുദ്ധ വിദ്യാലയം കാന്പയിന്റെ ഭാഗമായി പോരൂർ പഞ്ചായത്തിൽ ആരോഗ്യവകുപ്പും എക്സൈസും പരിശോധന നടത്തി. അഞ്ചോളം സ്ഥാപനങ്ങളിൽ നിന്നായി നിരവധി പുകയില ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു.
വിദ്യാലയങ്ങൾക്ക് സമീപമുള്ള കടകളിലാണ് പരിശോധന നടത്തിയത്. പുകയില ഉത്പ്പന്നങ്ങൾ പിടിച്ചെടുത്ത സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കുകയും വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും കാളികാവ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.കെ. പ്രശാന്ത് പറഞ്ഞു.
പോരൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ. മുഹമ്മദ് ബഷീർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. മുഹമ്മദ് റാഷിദ്, മെഡിക്കൽ ഓഫീസർ ഡോ.ഫുഹാദ്, സിവിൽ എക്സൈസ് ഓഫീസർ വിപിൻ, ഹെൽത്ത് ഇൻസ്പെക്ടർ പി. എൽദോ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി. ജാഫർ, അനിൽ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.