അങ്ങാടിപ്പുറത്ത് സിപിഎം സ്വതന്ത്ര അംഗം രാജിവച്ചു
1590261
Tuesday, September 9, 2025 5:40 AM IST
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സിപിഎം സ്വതന്ത്ര അംഗം രാജിവച്ചു. മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകയായിരുന്ന റംല, ലീഗുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സിപിഎം ചേരിയിലേക്ക് മാറിയിരുന്നു.
പിന്നീട് ആശാരിപ്പടി സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിക്കുകയായിരുന്നു. 2010-15 കാലഘട്ടത്തിൽ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്.
ജീവകാരുണ്യരംഗത്ത് കൂടുതൽ ഇടപെടാനും വ്യക്തിപരമായ വിഷയങ്ങളിലാണ് രാഷ്ട്രീയ രംഗത്ത് നിന്ന് പിൻമാറുന്നതെന്നും പഞ്ചായത്ത് ഭരണസമിതയിൽ സ്വതന്ത്രമായ നിലപാട് സ്വീകരിക്കുമെന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് നൽകിയ രാജിക്കത്തിൽ പറയുന്നു.
23 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ യുഡിഎഫ് 12, എൽഡിഎഫ് ഒന്പത്, ബിജെപി ഒന്ന്, വെൽഫെയർ പാർട്ടി ഒന്ന്, എന്നിങ്ങനെയാണ് കക്ഷി നില.