നിലന്പൂരിൽ ജോബ് ഫെസ്റ്റ് 20ന്
1590262
Tuesday, September 9, 2025 5:40 AM IST
നിലന്പൂർ:നിലന്പൂർ നഗരസഭയും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ചേർന്ന് 20ന് മാനവേദൻ സ്കൂളിൽ മെഗാ ജോബ് ഫെസ്റ്റ് നടത്തും. തൊഴിൽ അന്വേഷകർക്ക് തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടത്തുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായാണ് ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
നിലന്പൂർ നഗരസഭയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമായി രണ്ടായിരത്തോളം പേർ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 46കന്പനികൾ ജോബ് ഫെസ്റ്റിൽ പങ്കെടുക്കുമെന്ന് നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം അറിയിച്ചു.
ഇതു സംബന്ധിച്ച യോഗത്തിൽ നഗസഭാ അധ്യക്ഷൻ മാട്ടുമ്മൽ സലീം, സ്ഥിരം സമിതി അധ്യക്ഷരായ പി.എം. ബഷീർ, കക്കാടൻ റഹീം, സ്കറിയ ക്നാംതോപ്പിൽ, കൗണ്‍സിലർമാർ തുടങ്ങിയവർ പങ്കെടുത്തു. ജോബ് ഫെസ്റ്റിൽ പങ്കെടുക്കാൻ knowledgemission.kerala.gov.in എന്ന പോർട്ടലൽ വഴി രജിസ്റ്റർ ചെയ്യാമെന്ന് സംഘാടകർ അറിയിച്ചു.