കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
1590328
Tuesday, September 9, 2025 10:18 PM IST
പെരിന്തൽമണ്ണ: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. പഴമള്ളൂർ കട്ടുപ്പാറ സ്വദേശി പരേതനായ പാലത്തിങ്ങൽ സൈതാലി ഹാജിയുടെ മകൻ അബ്ദുൾ ലത്തീഫ് (51) ആണ് മരിച്ചത്.
"സമൂസ’ കച്ചടവടക്കാരനായിരുന്ന ലത്തീഫ് ജോലി കഴിഞ്ഞ് ഇന്നലെ ഉച്ചക്ക് 12 മണിയോടെ കട്ടുപ്പാറയിലെ വീട്ടിലേക്ക് തിരിച്ചുവരുന്പോഴാണ് അപകടമുണ്ടായത്. പഴമള്ളൂർ കട്ടുപ്പാറ റോഡിൽ സഡൻ സിറ്റിയിൽ മസ്ജിദിന് സമീപം എതിരേ വന്ന കാറിൽ തട്ടി നിയന്ത്രണം വിട്ട ഓട്ടോ 12 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഓട്ടോ ഓടിച്ചിരുന്ന അബ്ദുൾ ലത്തീഫിനെ ഗുരുതര പരിക്കുകളോടെ മലപ്പുറം സഹകരണ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ ഇഎംഎസ് ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റജീന തൊണ്ടിയൻ (ചുള്ളിക്കോട്). മക്കൾ: സജ്ജാദ്(ദുബായ്), ഹിബാ ഷെറി, സിനാൻ. മരുമക്കൾ: ഫാത്തിമ റുഫൈദ, സഹദ്.കൊളത്തൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.