ചക്കിട്ടപാറ: പഞ്ചായത്തിലെ കുറത്തിപ്പാറ, മരുതോങ്കര പഞ്ചായത്തിലെ സെന്റർമുക്ക് എന്നീ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുറത്തിപ്പാറ-സെന്റർമുക്ക് സ്റ്റീൽ പാലം നാടിന് സമർപ്പിച്ചു.
ടി.പി. രാമകൃഷ്ണൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് കടന്തറ പുഴയ്ക്ക് കുറുകെ സിസ്റ്റർ ലിനി സ്മാരക സ്റ്റീൽപാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ടി.പി. രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, സിൽക്ക് ചെയർമാൻ മുഹമ്മദ് ഇക്ബാൽ എന്നിവർ മുഖ്യാഥിതികളായിരുന്നു. ഇരു പഞ്ചായത്തുകളുടെയും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.കെ. ശശി, സി.പി. ബാബുരാജ്, പഞ്ചായത്തംഗങ്ങളായ കെ.എ. ജോസുകുട്ടി, എം.എം പ്രദീപൻ, പി.സി. സുരാജൻ എന്നിവരും അഷറഫ് മിട്ടിലേരി, പി.സി. ഷാജു, ബോസ് താതകുന്നേൽ, ജോബി എടച്ചേരി, ജെയ്സൺ ജോസഫ്, രാജീവ് തോമസ്, സബിൻ ആണ്ടൂർ, വാർഡ് അംഗം ലൈസ ജോർജ് എന്നിവർ പ്രസംഗിച്ചു.