കോഴിക്കോട് ആസ്റ്റർ മിംസിൽ പ്ലാസ്റ്റിക് സർജറി ക്യാമ്പ്
1300479
Tuesday, June 6, 2023 12:28 AM IST
കോഴിക്കോട്: ആസ്റ്റർ മിംസിൽ പ്ലാസ്റ്റിക് സർജറി ക്യാമ്പ് ആരംഭിച്ചിരിക്കുന്നു. പ്ലാസ്റ്റിക് സർജറി ചികിത്സ ആവശ്യമായ പൊള്ളൽപാടുകൾ, മുച്ചുണ്ട്, തുടങ്ങി എല്ലാ ചികിത്സകളും കുറഞ്ഞ നിരക്കില്‍ ക്യാമ്പിന്റെ ഭാഗമായി ലഭ്യമാകും.
ജൂണ്‍ 30 വരെ നടക്കുന്ന ക്യാമ്പിൽ കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ പ്ലാസ്റ്റിക് സര്ജന്മാരുടെ സേവനം പൂര്‍ണ്ണമായും സൗജന്യമാണ്. ഇതിന് പുറമെ ലബോറട്ടറി പരിശോധനകള്‍ക്കും സര്‍ജറികള്‍ക്കും പ്രത്യേക ഇളവുകളും ലഭ്യമാകും. നിര്‍ധനരായ രോഗികൾക്ക് ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്തോടെ ഏറ്റവും കുറഞ്ഞ നിരക്കിൽ സർജറികളും ലഭ്യമാകും. മുൻകൂട്ടിയുള ബുക്കിംഗ് നിര്‍ബന്ധമാണ്