മാ​ന​ന്ത​വാ​ടി: ഏ​ഴ് ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. വീ​രാ​ജ്പേ​ട്ട സ്വ​ദേ​ശി​ക​ളാ​യ ബി.​കെ. ബാ​നു(53), സ​ന്പ​ത്ത് (50) എ​ന്നി​വ​രെ​യാ​ണ് ത​ല​പ്പു​ഴ എ​സ്ഐ ടി. ​അ​നീ​ഷ്, അ​ഡീ​ഷ​ണ​ൽ എ​സ്ഐ പി.​കെ. പ്ര​കാ​ശ​ൻ, എ​എ​സ്ഐ റോ​യ് തോ​മ​സ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പി.​പി. റി​യാ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ടി.​എ​സ്. വി​നീ​ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം ബോ​യ്സ് ടൗ​ണി​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രു​ടെ കൈ​വ​ശം ചാ​രാ​യം ക​ണ്ടെ​ത്തി​യ​ത്. മി​ന​റ​ൽ വാ​ട്ട​ർ കു​പ്പി​ക​ളി​ലാ​ണ് മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങ​വേ ചാ​യ കു​ടി​ക്കു​ന്ന​തി​ന് ചു​രം വ​ള​വി​ൽ വാ​ഹ​നം നി​ർ​ത്തി​യ​പ്പോ​ൾ അ​ടു​ത്തു​വ​ന്ന ഒ​രാ​ളി​ൽ​നി​ന്ന് 5,000 രൂ​പ​യ്ക്ക് വാ​ങ്ങി​യ​താ​ണ് ചാ​രാ​യ​മെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ മൊ​ഴി.