ജീവകാരുണ്യ പ്രവർത്തകനെ ആദരിച്ചു
1581205
Monday, August 4, 2025 5:26 AM IST
പുല്ലുരാംപാറ: സെന്റ് ജോസഫ്സ് ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തകനെ ആദരിച്ചു. 33 വർഷത്തിനിടയിൽ തുടർച്ചയായി 119 പ്രാവശ്യം രക്തം ദാനം ചെയ്ത തിരുവമ്പാടി കന്നുകുഴി ജെയ്സനെയാണ് പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹൈ സ്കൂൾ പിടിഎ കൗൺസിൽ അനുമോദിച്ചത്. രക്തദാനം കൂടാതെ മറ്റു നിരവധി ജീവ കാരുണ്യപ്രവർത്തനങ്ങളിലും ജെയ്സൺ സജീവ പങ്കാളിയാണ്.
പെയിൻ ആൻഡ് പാലിയേറ്റിവ്, പ്രൊ ലൈഫ്, വിൻസെന്റ് ഡി പോൾ സൊസൈറ്റി, മദ്യ -ലഹരി വിമുക്ത സമിതി, ഡിഎഫ്സി, എകെസിസി എന്നിങ്ങനെയുള്ള സേവനമേഖലകളിൽ നിറ സാന്നിധ്യമായുണ്ട്. സ്കൂൾ പ്രിൻസിപ്പൽ സുനിൽ ജോസഫ്, പ്രധാനാധ്യാപകൻ ജോളി ഉണ്ണിയേ പ്പിള്ളിൽ, പിടിഎ പ്രസിഡന്റ് വിൽസൺ താഴത്തു പറമ്പിൽ, എംപിടിഎ പ്രസിഡന്റ് ജിൻസി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.