ബൈക്കപകടത്തില്‍ യുവാവും യുവതിയും മരണമടഞ്ഞു
1580527
Friday, August 1, 2025 10:11 PM IST
കോഴിക്കോട്: ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു മരണം. ബൈക്ക് യാത്രികരായ കോഴിക്കോട് മാങ്കാവ് കാളൂര്‍ റോഡ് ശ്രീഹരിയില്‍ പരേതനായ ദിനേശന്റെ മകന് മഹല്‍ (22), കോഴിക്കോട് കല്ലായിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അഫ്ന (20) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച അര്‍ധരാത്രിക്ക് കോഴിക്കോട് ഫ്രാന്‍സീസ് റോഡിലാണ് അപകടമുണ്ടായത്. അപകടത്തില്‍ അഫ്ന തല്‍ക്ഷണം മരണമടഞ്ഞിരുന്നു.
ഗുരുതര പരിക്കേറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഹല്‍ ഇന്നലെ രാവിലെയാണ് മരിച്ചത്. ബൈക്കില്‍ മറ്റൊരാളും കൂടിയുണ്ടായിരുന്നു. ഇയാള്‍ പരിക്കുകളോടെ ചികിത്സയിലാണ്. ബീച്ചിലേക്കു പോകുന്ന വഴിക്ക് ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അപകടകാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.