സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
1580780
Saturday, August 2, 2025 10:33 PM IST
കോടഞ്ചേരി: സെക്യൂരിറ്റി ജീവനക്കാരനെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൂടത്തായി വെളിമണ്ണ ചെർപ്പുള്യേരി മലയിൽ ഗിരീഷി(48) നെയാണ് മർക്കസ് നോളജ് സിറ്റിക്കുള്ളിലെ കാപ്കോൺ ബിൽഡേഴ്സിന്റെ സെക്യൂരിറ്റി കാബിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ജോലിക്ക് പോയതായിരുന്നു.
മറ്റു ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. താമരശേരി താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയതിനുശേഷം മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷീബ. മക്കൾ: ആവണി, അവന്തിക. പരേതരായ ചന്തുക്കുട്ടി, കല്ല്യണി ദമ്പതികളുടെ മകനാണ്.