കെഎസ്ടിഎ മാര്‍ച്ചും ധര്‍ണയും നാളെ
1580440
Friday, August 1, 2025 5:30 AM IST
കോഴിക്കോട് : കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 തള്ളിക്കളയുക തുടങ്ങി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ ജില്ലാ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നു.
ഡിഡിഇ ഓഫീസിനുമുന്നില്‍ അഡ്വ.കെ.പ്രേംകുമാര്‍ എംഎല്‍എ സമരം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുതലക്കുളം മൈതാനിയില്‍ നിന്ന് രാവിലെ 10.30 ന് മാര്‍ച്ച് ആരംഭിക്കും. 17 സബ്ജില്ലുകളില് നിന്നായി 5000അധ്യാപകര്‍ റാലിയില്‍ അണിനിരക്കും. ജില്ലാ സെക്രട്ടറി ആര്. എം. രാജന്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. സ്മിജ, വി. പി രാജീവന്, കെ. എം സജീഷ് നാരായണന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.