കല്ലാനോട് ഹൈസ്കൂളിൽ എസ്പിസി ദിനാചരണം നടത്തി
1581207
Monday, August 4, 2025 5:26 AM IST
കൂരാച്ചുണ്ട്: കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിൽ എസ്പിസി ദിനാചരണം നടത്തി. ചടങ്ങിൽ "മനുഷ്യ ലൈബ്രറി'യുടെ ഉദ്ഘാടനം പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ പോൾ കല്ലാനോട് നിർവഹിച്ചു."നാടിന്റെ പ്രതിഭയോടൊപ്പം' എന്ന പ്രോഗ്രാമിൽ പോൾ കല്ലാനോടുമായി കുട്ടികൾ സംവാദത്തിൽ ഏർപ്പെട്ടു.
എൻഎംഎംഎസ്, മദർ തെരേസ സേവന അവാർഡ് എന്നീ പുരസ്കാരങ്ങൾക്ക് അർഹരായ എയ്ഞ്ചൽ മരിയ തോമസ്, അൻവിത അജി, അലക്സി റോസ്, പി.ആർ. അനന്ദു, ആൻലിയ ഷിജു എന്നീ കേഡറ്റുകളെ ചടങ്ങിൽ ആദരിച്ചു.
സ്കൂൾ മാനേജർ ഫാ. ജിനോ ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് പോലീസ് ഇൻസ്പെക്ടർ കെ.പി സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ കെ.സി. ബിജു, നൈസിൽ തോമസ്, ഷിബി ജോസ്, സീനിയർ ക്യാഡറ്റുകളായ അലീന ബിജു, നിയോൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.