ബേബി പെരുമാലി അനുസ്മരണം
1580844
Sunday, August 3, 2025 5:29 AM IST
തിരുവമ്പാടി: കർഷക നേതാവും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയുമായിരുന്ന ബേബി പെരുമാലിയുടെ മൂന്നാം ചരമ വാർഷികത്തിൽ അനുസ്മരണം നടത്തി. കത്തോലിക്കാ കോൺഗ്രസ് താമരശേരി രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ ഷിനോയ് അടയ്ക്കാപ്പാറ അധ്യക്ഷത വഹിച്ചു.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ടൗൺ വാർഡ് മെമ്പർ ലിസി മാളിയേക്കൽ, കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ,
തിരുവമ്പാടി സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് മാത്യു, കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോണി പ്ലാക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ഈ വർഷത്തെ ബേബി പെരുമാലി കർഷക അവാർഡ് ജേതാവ് സിജോ ജോസഫ് കണ്ടത്തുംതൊടുകയിലിനെ ഡോ. ചാക്കോ കാളംപറമ്പിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
119 തവണ രക്തം ദാനം ചെയ്ത് സമൂഹത്തിന് മാതൃകയായ ജെയ്സൺ കന്നുകുഴിക്ക് മൊമെന്റോ നൽകി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ആദരിച്ചു. അനുസമരണ സമിതി കൺവീനർ കെ.എൻ. ചന്ദ്രൻ, ജോയിന്റ് കൺവീനർ ടോമിച്ചൻ ചക്കിട്ടമുറി എന്നിവർ നേതൃത്വം നൽകി.