കന്യാസ്ത്രീകളെ തുറുങ്കിലടച്ചതിനെതിരെ പ്രതിഷേധ സന്ധ്യ
1580839
Sunday, August 3, 2025 5:29 AM IST
കോഴിക്കോട് : നിരപരാധികളായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തു തുറുങ്കിലടച്ചതിനെതിരെ കെപിസിസി വിചാര്‍ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനാഞ്ചിറ ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നില്‍ പ്രതിഷേധ സന്ധ്യ നടത്തി.
ഐഎന്‍ടിയുസി സാലറീഡ് ഫെഡറേഷന് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എം.കെ ബീരാന് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.പദ്മകുമാര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ശ്രീവത്സന്‍ പടാറ്റ, എം.സതീഷ് കുമാര്‍, യു.ബാബു, എ.കെ മനോജ്, വി.പി കൃഷ്ണനുണ്ണി, ഉമേഷ് മണ്ണില്‍, ശശിധരന് ചേലാട്ട്, പി.കെ ശ്രീനിവാസന്, ടി.ശ്രീജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.