ബഡീസ് മീറ്റ് രണ്ടിന്
1580442
Friday, August 1, 2025 5:30 AM IST
കോഴിക്കോട് : അന്താരാഷ്ട്ര സൗഹൃദ ദിനത്തിന്റെ ഭാഗമായി സാമൂഹിക സേവന സംഘടനയായ തണല്‍ ബഡീസ് മീറ്റ് ഭിന്നശേഷി ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു.
രണ്ടിന് രാവിലെ 10:30 ന് പന്തീരങ്കാവ് ഓക്സ്ഫോഡ് സ്കൂളില്‍ നടക്കുന്ന പരിപാടി എം.കെ രാഘവന് എം.പി ഉദ്ഘാടനം നിര്‍വഹിക്കും. കോഴിക്കോട് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മലാപറമ്പ് തണല്‍ സ്കൂള്‍ ഫോര്‍ ഡിഫറെന്റലി ഏബിള്‍ഡിലെ കുട്ടികളും പന്തീരങ്കാവ് ഓക്സ്ഫോര്‍ഡ് സ്കൂളിലെ കുട്ടികളും തമ്മില്‍ സൗഹൃദവും ഉള്‍ച്ചേരലും വികസിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
തണലിലെ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന 'ചാമ്പക്ക' എന്ന നാടകവും അരങ്ങേറും. ബൈജു ആയടത്തില്‍, സുബൈര്‍ മണലൊടി, അലീന വര്‍ഗീസ്,എന്നിവര്‍ വര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.