സൗത്ത് സിറ്റി റേഷനിംഗ് പരിധിയിലെ റേഷന്‍ കടകള്‍ നാലിനു അടച്ചിടും
1580695
Saturday, August 2, 2025 5:20 AM IST
കോഴിക്കോട്: സൗത്ത് സിറ്റി റേഷനിംഗ് ഓഫീസറുടെ പരിധിയില്‍പെട്ട പ്രദേശത്ത് റേഷന്‍ വിതരണം താറുമാറായിട്ട് അഞ്ചുമാസം.
പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് നാലിന് സൗത്ത് സിറ്റി റേഷനിംഗ് പരിധയിലെ റേഷന്‍ കടകളടച്ച് കളക്ടറ്റേിനുമുന്നില് ധര്‍ണ നടത്തും.
ബേപ്പൂര്‍ എന്‍എഫ്എസ്എ ഡിപ്പോയിലെ തൊഴിലാളികളുടെ സമരമാണ് റേഷന്‍ വിതരണം തകരാറാകാന്‍ കാരണം. ഇവിടെ വരുന്ന റേഷന്‍ സാധനങ്ങളില്‍ 25 ശതമാനമാണ് ബേപ്പൂരിലെ തൊഴിലാളികള്‍ ഇറക്കുന്നത്. ബാക്കി 75 ശതമാനം എന്‍എഫ്എസ്എ തൊഴിലാളികളും. ഇതുകാരണം ബേപ്പൂരിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ കുറഞ്ഞ അവസ്ഥയാണ്.
അര്ധരാത്രിയിലുംചരക്കിറക്കാന് ഇവര്‍ ബാധ്യസ്ഥരാവുന്നു. രണ്ടു വിഭാഗം തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം കാരണം റേഷന്‍സാധനങ്ങളുടെ വിതരണം മുടങ്ങുന്ന അവസ്ഥയില്‍ എത്തി. കൃത്യസമയത്ത് റേഷന്‍ കടകളില്‍ സാധനങ്ങള്‍ എത്താതായി.
കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍പെടുന്ന പ്രദേത്തെയും ബേപ്പൂര്‍ മണ്ഡലത്തിലെ ചില ഭാഗങ്ങളിലെയും 82 റേഷന്‍ കടകളിലേക്കാണ് ഇവിടെ നിന്ന് സാധനങ്ങള്‍ എത്തിക്കുന്നത്.