പോത്തിനെ മോഷ്ടിച്ച പ്രതികള്‍ പിടിയില്‍
1581198
Monday, August 4, 2025 5:14 AM IST
കോഴിക്കോട്: ഭട്ട് റോഡില്‍ നിന്ന് പോത്തിനെയും എരുമയെയും മോഷ്ടിച്ച കേസിലെ പ്രതികള്‍ അറസ്റ്റിൽ. എലത്തൂര്‍ പുതിയനിരത്ത് അരുണാംകണ്ടി വീട്ടില്‍ വൈശാഖ് (28), തലക്കുളത്തൂര്‍ തയ്യില്‍ വീട്ടില്‍ മുഹമ്മദ് അജ്മല്‍ (23) എന്നിവരെയാണ് വെള്ളയില്‍ പോലീസ് പിടികൂടിയത്.
കഴിഞ്ഞ മാസം19ന് രാത്രി പുതിയ കടവ് സ്വദേശി ഫിറോസിന്റെ ഉടമസ്ഥതയിലുള്ളതും ഏകദേശം ഒന്നരലക്ഷം രൂപ വില വരുന്നതുമായ പോത്തിനെയും എരുമയെയും ഭട്ട് റോഡില്‍ ഉദയം ഹോമിന് സമീപത്ത് വച്ച് പ്രതികള്‍ വാഹനത്തില്‍ കയറ്റി കടത്തികൊണ്ടുപോകുകയായിരുന്നു.
തുടര്‍ന്ന് ഫിറോസിന്റെ പരാതിയില്‍ വെള്ളയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും പ്രതികളെ വെള്ളയില്‍ പരിസരത്ത് വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.