കന്യാസ്ത്രികളെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ചു
1581202
Monday, August 4, 2025 5:26 AM IST
ആനക്കാംപൊയിൽ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരായ സിസ്റ്റർ വന്ദന ഫ്രാൻസീസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് ആനക്കാംപൊയിൽ സെന്റ് മേരീസ് ഇടവകാസമൂഹം റാലി സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ. അഗസ്റ്റ്യൻ പാറ്റാനി, തോമസ് ആനക്കല്ലേൽ, ജോൺ ഓത്തിക്കൽ, തോമസ് കരിക്കണ്ടം, ജൂബിൻ മണ്ണു കുശുമ്പിൽ, വർഗീസ് ചിരട്ടവേലിൽ, ഷിനോയി അടയ്ക്കാപാറ, ജോയി പുളിക്കൽ, പൗളിൻ ചേന്ദംപള്ളി എന്നിവർ റാലിക്ക് നേതൃത്വം നൽകി.
ചാത്തമംഗലം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് ചാത്തമംഗലം മോർണിംഗ് സ്റ്റാർ ഇടവക മാർച്ച് നടത്തി. വായ മൂടി കെട്ടി നടത്തിയ പ്രതിഷേധം ഇടവക വികാരി ഫാ. ജോൺസൺ അവരവെ ഉദ്ഘാടനം ചെയ്തു.
പാരിഷ് കൗൺസിൽ സെക്രട്ടറി സി.ഡി നെൽസൺ അധ്യക്ഷത വഹിച്ചു. കെഎൽസിഎ സംസ്ഥാന മാനേജിംഗ് കൗൺസിൽ അംഗം പ്രകാശ് പീറ്റർ മുഖ്യ പ്രഭാഷണം നടത്തി. സിസ്റ്റർ ദിവ്യ, സാന്ദിയാഗു, ഷാലി ജോസഫ്, ബോബി മൈക്കിൾ, ലിജു ആൽഫസ്, സിൽവൻ ലാസർ, സിജു ലാൻസി, സെബാസ്റ്റ്യൻ നോയൽ തുടങ്ങിയവർ നേതൃത്വം നൽകി.