കരിയാത്തുംപാറയിൽ അടിയന്തര യോഗം ചേർന്നു
1580692
Saturday, August 2, 2025 5:20 AM IST
കൂരാച്ചുണ്ട്: കരിയാത്തുംപാറ മീൻമുട്ടി മേഖലയിൽ കാട്ടാനകൾ ഭീതി പടർത്തിയതിനെ തുടർന്ന് പഞ്ചായത്തും വനം വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി കരിയാത്തുംപാറയിൽ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
ജനവാസ കേന്ദ്രത്തിലെത്തുന്ന കാട്ടാനകളെ വനംവകുപ്പിന്റെ ആർആർടി സംഘമെത്തി കാട്ടിലേക്ക് തുരത്തുന്നതിനും കാട്ടാനകൾ ഇറങ്ങുന്ന വഴി അടയ്ക്കുവാനുള്ള സംവിധാനം ഏർപ്പെടുത്തുന്നതിനും തീരുമാനമായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ്, പഞ്ചായത്ത് അംഗങ്ങളായ ജെസി ജോസഫ്, അരുൺ ജോസ്, ഡാർലി ഏബ്രഹാം, കരിയാത്തുംപാറ പള്ളി വികാരി ഫാ. രാജേഷ് കുറ്റിക്കാട്ട്,
കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ചർ സി. വിജിത്ത്, വില്ലേജ് അസിസ്റ്റന്റ് ജോബി, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ സിദ്ധിഖ്, മുൻ പഞ്ചായത്തംഗം ജോസ് വെളിയത്ത് എന്നിവർ പങ്കെടുത്തു.