വിവിധ പാര്‍ട്ടികളില്‍നിന്ന് രാജിവച്ചവര്‍ കേരളാ കോണ്‍ഗ്രസിലേക്ക്
1580833
Sunday, August 3, 2025 5:16 AM IST
കോഴിക്കോട്: ജില്ലയില്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവച്ചവര്‍ പി.ജെ ജോസഫ് എംഎല്‍എ നേതൃത്വം നല്കുന്ന യുഡിഎഫിന്റെ ഭാഗമായ കേരളാ കോണ്‍ഗ്രസില്‍ ചേരുന്നു. സിപിഐ, കോണ്‍ഗ്രസ്-എസ് തുടങ്ങിയ സംഘടനകളില്‍ നിന്ന് രാജിവച്ചവരാണ് കേരളാ കോണ്‍ഗ്രസില്‍ ചേരുന്നത്. അഞ്ചിനു രാവിലെ 11.30ന് കോഴിക്കോട് ശിക്ഷക് സദനില്‍ നടക്കുന്ന ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ ഇവരെ പാര്‍ട്ടിയിലേക്ക് വരവേല്‍ക്കും.
പാര്‍ട്ടിയുടെ ആശയങ്ങളുമായി യോജിച്ചുപോകുന്ന പരമാവധി പേരെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി അംഗത്വമെടുപ്പിക്കുന്നതിനും പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനുമുള്ള തീരുമാനത്തിന്റെ ഭാഗമായാണ് മറ്റു പാര്‍ട്ടികളില്‍ നിന്ന് രാജിവച്ചുവന്നവര്ക്ക് അംഗതം നല്‍കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുന്‍കാലങ്ങളില്‍ വിവിധ കാരണങ്ങളാല്‍ പാര്‍ട്ടി വിട്ടു പോയവരെയും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നിന്നവരെയും തിരികെ കൊണ്ടുവരികയാണ് ലക്ഷ്യം. വന്യമൃഗശല്യം, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, കാര്‍ഷികോല്‍പ്പന്ന വിലത്തകര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ ദുരിതമനുഭവിക്കുന്ന മലയോര കര്‍ഷകര്‍ ക്കിടയില് പാര്‍ട്ടിക്കു സ്വാധീനം വര്‍ധിച്ചുവരികയാണെന്ന് നേതാക്കള്‍ പറഞ്ഞു.ജില്ലാ പ്രസിഡന്റ് പി.എം ജോര്‍ജ്, ടി.ജെ റോയി, രാജീവ് തോമസ്, ജോണി പ്ലാക്കാട്ടില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.