കനത്ത മഴയിൽ കിണർ ഇടിഞ്ഞു
1580439
Friday, August 1, 2025 5:30 AM IST
നാദാപുരം: കനത്ത മഴയിൽ കിണർ താഴുകയും കിണറിനോട് ചേർന്ന വീടിന്റെ ഭാഗങ്ങൾ പൂർണമായും കിണറ്റിൽ പതിക്കുകയും ചെയ്തു.
നരിക്കാട്ടേരിയിലെ മലയിൽ പ്രമോദിന്റെ വീടിനോടു ചേർന്ന കിണറും, കുളിമുറി അടുക്കള ഭാഗം എന്നിവയാണ് തകർന്നത്.
കല്ലാച്ചിയിൽ ചെറുകിട കച്ചവടം ചെയ്യുന്ന പ്രമോദിന് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. കിണർ പൂർണമായും മണ്ണിനിടയിലേക്ക് താഴ്ന്ന നിലയിലായതിനാൽ പൂർണ്ണമായും ഉപയോഗശൂന്യമായി.