കോ​ഴി​ക്കോ​ട്: "സൗ​ഹൃ​ദം മ​ഹാ​വൃ​ക്ഷ​മാ​യി വ​ള​ര​ട്ടെ' സ​ന്ദേ​ശ​ത്തി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് ന​ട്ടു​വ​ള​ര്‍​ത്താ​ന്‍ വൃ​ക്ഷ​ത്തൈ കൈ​മാ​റ്റ​വു​മാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍. ലോ​ക സൗ​ഹൃ​ദ ദി​ന​മാ​യ ഇ​ന്നും തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് തൈ​ക​ള്‍ കൈ​മാ​റു​ക.

ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഒ​രു​കോ​ടി വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ടാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള "ഒ​രു തൈ ​ന​ടാം' ജ​ന​കീ​യ വൃ​ക്ഷ​വ​ത്ക​ര​ണ ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് "ച​ങ്ങാ​തി​ക്കൊ​രു തൈ' ​എ​ന്ന പേ​രി​ല്‍ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സൗ​ഹൃ​ദ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ലൂ​ടെ പ​ത്തു ല​ക്ഷ​ത്തി​ല​ധി​കം വൃ​ക്ഷ​ത്തൈ​ക​ളു​ടെ കൈ​മാ​റ്റം ന​ട​ക്കു​മെ​ന്ന് ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡോ. ​ടി.​എ​ന്‍. സീ​മ അ​റി​യി​ച്ചു.ഒ​രു തൈ ​ന​ടാം കാ​മ്പ​യി​നി​ല്‍ ഇ​തു​വ​രെ 29 ല​ക്ഷ​ത്തോ​ളം തൈ​ക​ള്‍ ന​ട്ടു​ക​ഴി​ഞ്ഞു.

ഇ​തി​നു​പു​റ​മെ​യാ​ണ് ച​ങ്ങാ​തി​ക്കൊ​രു തൈ ​പ​രി​പാ​ടി​യി​ലൂ​ടെ പ​ത്ത് ല​ക്ഷം തൈ​ക​ള്‍ കൂ​ടി ന​ടു​ന്ന​ത്. സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ള്‍, ക​ലാ​ല​യ​ങ്ങ​ള്‍, ഓ​ഫീ​സു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍, വാ​യ​ന​ശാ​ല​ക​ള്‍, ക്ല​ബു​ക​ള്‍, കു​ടും​ബ​ശ്രീ അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍, മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ് സു​ഹൃ​ത്തു​ക്ക​ള്‍ ത​മ്മി​ല്‍ വൃ​ക്ഷ​ത്തൈ​ക​ള്‍ കൈ​മാ​റു​ക.

കു​ട്ടി​ക​ളി​ല്‍ പ​രി​സ്ഥി​തി സ്നേ​ഹം വ​ള​ര്‍​ത്തു​ക, നെ​റ്റ് സീ​റോ കാ​ര്‍​ബ​ണ്‍ കേ​ര​ളം, പ​രി​സ്ഥി​തി പു​നഃ​സ്ഥാ​പ​നം എ​ന്നി​വ​യും ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു.