പുസ്തകങ്ങൾ കൈമാറി
1580437
Friday, August 1, 2025 5:30 AM IST
കോഴിക്കോട്: ജില്ലയിലെ പട്ടികവർഗ ഉന്നതി പഠന കേന്ദ്രങ്ങളിലേക്ക് പുസ്തകങ്ങൾ ശേഖരിച്ചു ലൈബ്രറി സംവിധാനം ഒരുക്കുന്നതിൽ എൻഎസ്എസ് കോഴിക്കോട് സിറ്റി ക്ലസ്റ്ററും പങ്കാളികളായി.
യൂണിറ്റ് തലങ്ങളിൽ എൻഎസ്എസ് വോളന്റിയർമാർ ശേഖരിച്ച പുസ്തകങ്ങൾ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് തദ്ദേശ സ്വയം ഭരണ ജീവനക്കാർക്ക് കൈമാറി. പ്രോഗ്രാം ഓഫീസർ സജിത, സ്റ്റാഫ് സെക്രട്ടറി സീന, ഷിബു വർഗീസ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.