മ​ര​ണ​കാ​ര​ണം ഷോ​ക്കേ​റ്റെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

കു​റ്റ്യാ​ടി (കോ​ഴി​ക്കോ​ട്): കാ​ണാ​താ​യ വീ​ട്ട​മ്മ​യെ​യും വ​ള​ര്‍​ത്തു പ​ശു​വി​നെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ങ്ങോ​ട് ചൂ​ള​പ​റ​മ്പി​ല്‍ ഷി​ജു​വി​ന്‍റെ ഭാ​ര്യ ബോ​ബി (40) ആ​ണ് മ​രി​ച്ച​ത്. മ​ര​ണ​കാ​ര​ണം ഷോ​ക്കേ​റ്റാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലാ​ണ് വൈ​ദ്യു​താ​ഘാ​തം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

പ​രി​സ​ര​ത്ത് വൈ​ദ്യു​തി കെ​ണി​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ കൊ​ക്കോ തോ​ട്ട​ത്തി​ലാ​ണ് പി​വി​സി പൈ​പ്പി​ന്‍റെ ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.​കെ​ക്കോ മ​ര​ത്തി​ല്‍ വൈ​ദ്യു​തി ക​മ്പി കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന്‍റെ സൂ​ച​ന പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം ക​ട​ന്നു​പോ​കു​ന്ന​തി​നു 15 മീ​റ്റ​ര്‍ അ​ക​ലെ​കൂ​ടി വൈ​ദ്യു​തി ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്നു​ണ്ട്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് ബോ​ബി​യെ കാ​ണാ​താ​യി​രു​ന്ന​ത്. കോ​ങ്ങോ​ട് മ​ല​യി​ലെ വ​നാ​തി​ര്‍​ത്തി​യി​ലെ പ​റ​മ്പു​ക​ളി​ല്‍ മേ​യാ​ന്‍​വി​ട്ട പ​ശു​വി​നെ തേ​ടി പോ​യ​താ​യി​രു​ന്നു അ​വ​ര്‍. തി​രി​ച്ചെ​ത്താത്തതിനെ​ത്തു​ട​ര്‍​ന്നാ​ണ് തെ​ര​ച്ചി​ല്‍ തു​ട​ങ്ങി​യ​ത്.

അ​മ്മ​യെ കാ​ണാ​നി​ല്ലെ​ന്ന് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​യ മ​ക്ക​ളാ​ണ് പി​താ​വ് ഷി​ജു​വി​നെ അ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന് പോ​ലീ​സും വ​നം​വ​കു​പ്പും ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും കു​റ്റ്യാ​ടി ജ​ന​കീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും രാ​ത്രി പ​ന്ത്ര​ണ്ട് മ​ണി വ​രെ തി​ര​ച്ചി​ല്‍ ന​ട​ത്തി.

മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട തെ​ര​ച്ചി​ലി​ന് ഒ​ടു​വി​ലാ​ണ് വ​നാ​തി​ര്‍​ത്തി​യോ​ടു ചേ​ര്‍​ന്ന വ​ന​ത്തി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തൊ​ട്ട​ടു​ത്ത് പ​ശു​വി​ന്‍റെ ജ​ഡ​വും ക​ണ്ടെ​ത്തി. വ​ന്യ​മൃ​ഗ​ങ്ങ​ള്‍ പി​ടി​ച്ച​താ​ണോ എ​ന്ന സം​ശ​യ​മാ​ണ് ആ​ദ്യം ഉ​യ​ര്‍​ന്ന​ത്. എ​ന്നാ​ല്‍ ബോ​ബി​യു​ടെ​യും പ​ശു​വി​ന്‍റെ​യും ശ​രീ​ര​ത്തി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന്‍റെ യാ​തൊ​രു പാ​ടും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

പോ​സ്റ്റ​്മോ​ര്‍​ട്ട​ത്തി​ലാ​ണ് ഷോ​ക്കേ​റ്റ് മ​രി​ച്ച​താ​ണെ​ന്ന സൂ​ച​ന ല​ഭി​ച്ച​ത്.​ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ പ​ശു​വി​ന്‍റെ പോ​സ്റ്റ് മോ​ര്‍​ട്ട ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ബോ​ബി​യു​ടെ മൃ​ത​ദേ​ഹം പ​ശു​ക്ക​ട​വ് പാ​രി​ഷ് ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വെ​ച്ചു. മ​ക്ക​ള്‍: ഷി​ജി​ന, ഷി​ബി​ന്‍, എ​യ്ജ​ല്‍.