കരടി ആക്രമണത്തിൽ ആദിവാസിക്ക് പരിക്ക്
1581199
Monday, August 4, 2025 5:14 AM IST
കാട്ടിക്കുളം: തേൻ ശേഖരിക്കാൻ വനത്തിൽ പോയ ആദിവാസിക്ക് കരടി ആക്രമണത്തിൽ പരിക്കേറ്റു. തിരുനെല്ലി ബേഗൂർ കാട്ടുനായ്ക്ക ഉന്നതിയിലെ കുമാരനെ(50)യാണ് കരടി ആക്രമിച്ചത്. വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി ദാസൻഘട്ട ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുപ്പത്തിയാറ് കുളത്തിനടുത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ഒപ്പമുണ്ടായിരുന്നവർ അറിയിച്ചതിനെത്തുടർന്ന് വനപാലകർ സ്ഥലത്തെത്തിയാണ് കുമാരനെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വലതുകാലിന് പരിക്കേറ്റ കുമാരനെ പ്രാഥമിക ചികിത്സക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.