മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് മാതൃകയാണ് സ്റ്റാര്‍ട്ട്: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
1581196
Monday, August 4, 2025 5:14 AM IST
കോഴിക്കോട്: മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പുതിയ തലമുറയെ ഉത്തരവാദിത്വബോധമുള്ള പൗരന്മാരായി രൂപപ്പെടുത്തുന്നുവെന്നും "സ്റ്റാര്‍ട്ട് അക്കാദമി' അതിന്റെ ഉജ്ജ്വല മാതൃകയാണെന്നും താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.
താമരശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സ്റ്റാര്‍ട്ട് (സെന്റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ്) അക്കാദമിയുടെ 2025-26 അധ്യായന വര്‍ഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് അക്കാദമിയുടെ 20-ാമത്തെ അധ്യായന വര്‍ഷമാണ്. സ്റ്റാര്‍ട്ടിന്റെ വിവിധ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ആത്മവിശ്വാസം, വ്യക്തിത്വവികാസം, ആത്മാന്വേഷണം, ഭാവിയിലേക്കുള്ള പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചിന്തകള്‍ പങ്കുവച്ചു.
പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ക്രിസ്റ്റോ എം. ഷാജി, ഏഞ്ചല്‍ മരിയ അജു, ഐറിന് മരിയ എലിസബത്ത്, വിഷ്ണുമായ, ജോയല്‍ മനോജ്,ജോസിന് ജെയിംസ്, ആന്റോണിയോ ജോസഫ് എന്നീ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു.എഐ ആന്‍ഡ് പൈതോണ് കോഴ്സിന്റെ നാലാം പതിപ്പ് ബിഷപ്പിന്റെ സാന്നിധ്യത്തില്‍ ലോഞ്ച് ചെയ്തു.
സ്റ്റാര്‍ട്ട് ഡയറക്ടര്‍ ഡോ. സുബിന് കിഴക്കേവീട്ടില്‍ സ്വാഗതം പറഞ്ഞു. ദീപിക റസിഡന്റ് മാനേജര്‍ ഫാ.ഷെറിന് പുത്തന്‍പുരയ്ക്കൽ, മീഡിയ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍ എന്നിവര്‍ പങ്കെടുത്തു.