കർഷക അതിജീവന റാലിയുടെ പ്രചാരണ ജാഥയ്ക്ക് ഇന്നു തുടക്കം
1580438
Friday, August 1, 2025 5:30 AM IST
കൂരാച്ചുണ്ട്: വന്യമൃഗ ആക്രമണങ്ങൾക്കെതിരേ നാളെ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് പരിസരത്തേക്ക് നടത്തുന്ന മലയോര കർഷക അതിജീവന റാലിയുടെ വാഹന പ്രചാരണ ജാഥക്ക് ഇന്ന് രാവിലെ എട്ടിന് കക്കയത്ത് തുടക്കം കുറിക്കും.
ജാഥാ ക്യാപ്റ്റൻ ജോസ് ചെറുവള്ളിൽ, വൈസ് ക്യാപ്റ്റൻ നിമ്മി പൊതിയട്ടേൽ എന്നിവർ നയിക്കുന്ന പ്രചാരണ ജാഥ കക്കയം പള്ളി വികാരി ഫാ.റോയി കൂനാനിക്കൽ ഉദ്ഘാടനം ചെയ്യും.
നാളെ നടക്കുന്ന റാലിയും ധർണയും താമരശേരി ബിഷപ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. പകൽ സമയങ്ങളിൽ പോലും പുറത്തിറങ്ങാനോ ജോലി ചെയ്യുവാനോ കഴിയാതെ മലയോര മേഖലകളിലെ ജനങ്ങൾ കാലങ്ങളായി കഴിയുകയാണ്.
ഇതിനെ തടയാൻ സൗരവേലി, കിടങ്ങ് നിർമാണം, ആർആർടി സാന്നിധ്യം തുടങ്ങിയ വാഗ്ദാനങ്ങൾ വനം വകുപ്പ് നടപ്പാക്കാത്തതിനെതിരേ കർഷകർ സാരിവേലി കെട്ടി പ്രതിഷേധിക്കും.