പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം ഉറപ്പ്: കെ.എ. ജോസ്കുട്ടി
1580698
Saturday, August 2, 2025 5:20 AM IST
പേരാമ്പ്ര: അധികാരമുപയോഗിച്ച് വാർഡ് വിഭജനത്തിൽ ഇടതു പക്ഷം എന്ത് കളികൾ നടത്തിയാലും യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലത്തിൽ ശക്തമായ തിരിച്ചു വരവ് നടത്തുമെന്ന് യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി കൺവീനർ കെ.എ. ജോസ് കുട്ടി പറഞ്ഞു.
കൂത്താളി പഞ്ചായത്തിലെ 14 വാർഡുകളിലെ വോട്ടർ പട്ടിക പരിശോധന മണ്ഡലം ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ഇ.ടി. സത്യൻ അധ്യക്ഷത വഹിച്ചു.
കൺവീനർ ബർക്ക, രാജൻ കെ. പുതിയേടത്ത്, കെ.ടി. മുഹമ്മദ്, ടി.പി. ചന്ദ്രൻ, മോഹൻ ദാസ് ഓണിയിൽ, പി.സി. രാധാകൃഷ്ണൻ, തണ്ടോറ ഉമ്മർ, സി.കെ. ബാലൻ, സി.പ്രേമൻ, ജമാൽ എന്നിവർ സംബന്ധിച്ചു.