വിദേശ മദ്യവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ
1580697
Saturday, August 2, 2025 5:20 AM IST
നാദാപുരം: കെഎസ്ആർടിസി ബസിൽ കടത്തിക്കൊണ്ട് പോവുകയായിരുന്ന 33 കുപ്പി മാഹി വിദേശ മദ്യവുമായി പശ്ചിമ ബംഗാൾ സ്വദേശി നാദാപുരം എക്സൈസിന്റെ പിടിയിലായി. പശ്ചിമ ബംഗാൾ നദിയാ ജില്ലയിൽ കൃഷ്നഗർ താലൂക്ക് ഭീംപുർ വില്ലേജ് പഗുർഗച്ചിയിലെ ആദിർഘോഷ് (54) ആണ് അറസ്റ്റിലായത്.
പെരിങ്ങത്തൂർ നാദാപുരം സംസ്ഥാന പാതയിലെ കായപനച്ചിയിൽ നാദാപുരം എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെ തലശേരി- മൈസൂർ കെഎസ്ആർടിസി ബസിൽ നിന്നാണ് ഇയാളെ പിടികൂടിയത്.