ചക്കിട്ടപാറയിൽ പൊതു ശൗചാലയ സൗകര്യം ഏർപ്പെടുത്തണമെന്ന്
1581208
Monday, August 4, 2025 5:26 AM IST
ചക്കിട്ടപാറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചക്കിട്ടപാറ യൂണിറ്റ് വനിതാ കൺവൻഷൻ നടത്തി. എൻ.വി. ഏലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പി.എം. കോമളം അധ്യക്ഷയായി. മറിയാമ്മ മാത്യു, ജെസി ആൻഡ്രൂസ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. വാർധക്യകാല ആരോഗ്യസംരക്ഷണം എന്ന വിഷയത്തിൽ ജെഎച്ച്ഐ ജ്യോത്സ്ന ക്ലാസ് എടുത്തു.
തോമസ് ഫിലിപ്പ്, പി.എ ജോർജ്, മാത്യു പേഴ്ത്തിങ്കൽ, പി. സന്തോഷ്, പി.എം. വേണുഗോപാലൻ, കെ.കെ. അശോകൻ, എം.ഡി. വത്സ, ശോഭന ഭാസ്കർ എന്നിവർ പ്രസംഗിച്ചു. മുതിർന്ന അംഗം സരസയെ ചടങ്ങിൽ ആദരിച്ചു. ചക്കിട്ടപാറ ടൗണിൽ പൊതു ശൗചാലയ സൗകര്യം ഏർപ്പെടുത്തണമെന്നും പകൽ വീട് കാര്യക്ഷമമാക്കി വയോജനങ്ങൾക്ക് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.