ക്വാറികളിലെ അനാവശ്യ പരിശോധന അവസാനിപ്പിക്കണമെന്ന്
1580699
Saturday, August 2, 2025 5:20 AM IST
കോഴിക്കോട്: ക്വാറികളിൽ നടത്തുന്ന നിയമവിരുദ്ധ പരിശോധന അവസാനിപ്പിക്കണമെന്ന് മൈനിംഗ് ആൻഡ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.കെ. ബാബു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
നിയമാനുസൃതമായി കോടികൾ മുതൽമുടക്കി നടത്തുന്ന സ്ഥാപനങ്ങളുടെ പേരിൽ സാമ്പത്തിക താൽപര്യം മുൻനിർത്തി ഒരു വിഭാഗം കപട പരിസ്ഥിതിവാദികൾ നടത്തുന്ന പരാതികൾക്കും സമരങ്ങൾക്കും പ്രചോദനം നൽകുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. വ്യവസായ വകുപ്പ് നിരന്തരമായി വ്യവസായികളെ പീഡിപ്പിക്കുകയാണ്.
വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം കാണണമെന്ന് അസോസിയേഷൻ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.